JHL

JHL

കടലാക്രമണ ഭീഷണി നേരിടുന്നവർക്കായി 18000 പാർപ്പിടങ്ങൾ പണിയുന്നു; [പദ്ധതി കുമ്പളയിലും;കോയിപ്പാടിയിൽ ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള 1 .75 ഹെക്ടർ സ്ഥലത്തു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കും

തിരുവനതപുരം /കാസറഗോഡ് (True News, Oct27,2019):കടൽക്ഷോഭ ഭീഷണി നേരിടുന്ന 18800 കുടുംബങ്ങളിൽപ്പെട്ട പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ വീടുകൾ നിർമിച്ചു നൽകും.ഒൻപതു തീരദേശ ജില്ലകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദമായ രേഖ ഫിഷറീസ് വകുപ്പ് സർക്കാരിന് സമർപ്പിച്ചു. മന്ത്രിസഭ തീരുമാനമെടുത്ത് അടുത്ത മൂന്നു വര്ഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഭൂമി വാങ്ങി വീടുവെക്കുന്നവർക്കു സർക്കാർ പത്തു ലക്ഷം രൂപ അനുവദിക്കും.2021 കോടി രൂപയുടെ പദ്ധതിയിൽ 1398  കോടി രൂപ റീ ബിൽഡ് കേരള പദ്ധതിയിൽ നിന്നും അനുവദിക്കും. ബാക്കി തുക സർക്കാർ കണ്ടെത്തും.8500  ഓളം കുടുംബങ്ങൾ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.വീട് നിർമാണം മുടങ്ങിയ 1788 കുടുംബങ്ങൾ ഉൾപ്പെടെ 8487  കുടുംബങ്ങളെ ആദ്യ ഘട്ടത്തിൽ പദ്ധതിയും ഉൾപ്പെടുത്തും.ഫ്ലാറ്റ് സമുച്ചയങ്ങളിലേക്കു മാറാൻ താല്പര്യമുള്ളവരെയും പദ്ധതിയിലുൾപ്പെടുത്തും. 72  കോടി രൂപ ചെലവിൽ 92 ഫ്ലാറ്റ് സമുച്ഛയങ്ങൾ ഇതിനായി നിർമിക്കും.
കുമ്പളയിലും ഫിഷറീസ് വകുപ്പ് പദ്ധതിക്കായി പരിഗണിക്കുന്നുണ്ട്. ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിന് കോയിപ്പാടില്‍ ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള 1.75 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ അറിയിച്ചു. 25 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ എസ്റ്റിമേറ്റടക്കമുള്ള പ്രൊജക്ട് നവംബര്‍ 2നകം സമര്‍പ്പിക്കാന്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് 

No comments