JHL

JHL

കുമ്പള ഉപജില്ല കായികമേള ജി.എച്ച്. എസ്. എസ് കുമ്പള മുന്നിൽ.

ബദിയടുക്ക (True News, 26 Oct 2019): പെർഡാല ഗവണ്മെന്റ്  ഹയർസെക്കന്ററി  സ്കൂളിൽ  നടന്നുവരുന്ന കുമ്പള  ഉപജില്ല  കായികമേളയിൽ  9 സ്വർണ്ണം, 7 വെള്ളി, 7 വെങ്കലവുമായി   73 പോയിന്റ്  നേടിക്കൊണ്ട്  ഗവണ്മെന്റ്   ഹയർ സെക്കന്ററി  സ്കൂൾ കുമ്പള ഒന്നാം  സ്ഥാനത്ത്  നില്കുന്നു. 4 സ്വർണ്ണം, 6 വെള്ളി, 4 വെങ്കലവുമായി 42 പോയിന്റ്  നേടിക്കൊണ്ട്  എസ്. എ. പി. എച്ച്. എസ്  അഗൽപ്പാടി രണ്ടാം  സ്ഥാനത്തും  4 സ്വർണ്ണം  3 വെള്ളിയുമായി  29 പോയിന്റ്  നേടിക്കൊണ്ട് ജി.എച്ച്. എസ്. എസ്  അടൂർ  മൂന്നാം സ്ഥാനത്തും നില്കുന്നു.  ആൺകുട്ടികളുടെ  വിഭാഗത്തിൽ  36 പോയിന്റ് നേടിക്കൊണ്ട്  ജി.എച്ച്. എസ്. എസ്  കുമ്പള ഒന്നാം  സ്ഥാനത്തും.  25 പോയിന്റ് നേടിക്കൊണ്ട്  ജി. വി. എച്ച്. എസ്. എസ്  കാറഡുക്ക രണ്ടാം  സ്ഥാനത്തും നില്കുന്നു. പെൺകുട്ടികളുടെ   വിഭാഗത്തിൽ  37 പോയിന്റ് നേടിക്കൊണ്ട്  ജി.എച്ച്. എസ്. എസ്  കുമ്പള ഒന്നാം  സ്ഥാനത്തും.  25 പോയിന്റ് നേടിക്കൊണ്ട്   എസ്. എ. പി. എച്ച്. എസ്  അഗൽപ്പാടി രണ്ടാം   സ്ഥാനത്തും  നില്കുന്നു.

No comments