JHL

JHL

മംഗളൂരുവിൽ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത ; റെഡ് അലേർട്ട് ; സ്കൂളുകൾക്കും പിയു കോളേജുകൾക്കും അവധി

മംഗളൂരു (True News, Oct24,2019): ദക്ഷിണ കന്നഡ ജില്ലയിൽ അടുത്ത നാല്പ്പത്തിയെട്ടു മണിക്കൂറിനിടയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഒറ്റപ്പെട്ട അതിതീവ്രമഴയാണ് പ്രവചിച്ചിരിക്കുന്നത്. രണ്ടു ദിവസമായി ദക്ഷിണ കന്നഡ ജില്ലയിൽ ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അറബിക്കടയിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത പന്ത്രണ്ടുമണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറുമെന്നും അത് കർണാടക തീരത്ത് വീശാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾക്കും പിയു കോളേജുകൾക്കുമാണ് അവധി നല്കിയിരിക്കുന്നത് .ഡിഗ്രി കോളേജുകൾക്ക് അവധി ബാധകമല്ല 

No comments