JHL

JHL

വോട്ടെടുപ്പ് സമാധാനപരം; വോട്ടെടുപ്പിനിടെ ആൾമാറാട്ടം നടത്താൻ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു;മഞ്ചേശ്വരത്ത് കർണാടകയിൽ നിന്നും വോട്ടർമാരെ എത്തിച്ച ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

കാസറഗോഡ് (True News, Oct 21, 2019): ഉപതെരെഞ്ഞെടുപ്പിനുള്ള വോട്ടിങ് വൈകീട്ട് ആറുമണിയോടെ അവസാനിച്ചു.  സമാധാനപരമായിരുന്നു തെരെഞ്ഞെടുപ്പ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ ചില ബൂത്തുകളിൽ ഇലക്ട്രോണിക് മെഷീനുകൾ പ്രവർത്തിക്കാത്തത് വോട്ടിങ് താത്കാലികമായി തടസ്സപ്പെടുത്തി. ഉളുവാറിൽ 123 ആം  പോളിങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരായതിനാൽ രാവിലെ അല്പസമയം വോട്ടിങ് തടസ്സപ്പെട്ടു
വോട്ടിങ്ങിനിടെ മഞ്ചേശ്വരം ബാക്രബയലിൽ യുവതി ആൾമാറാട്ടം നടത്തിയതായി പ്രെസിഡിങ് ഓഫീസർ പരാതിപ്പെട്ടതിനെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചു എന്നാരോപിക്കപ്പെട്ട  നഫീസ എന്ന സ്ത്രീയാണ് കസ്റ്റഡിയിലായത്.എന്നാൽ ഇവരുടെ ബന്ധുക്കൾ ഈ ആരോപണം നിഷേധിച്ചു.  കർണാടകയിൽ നിന്നും വോട്ടർമാരെ കൊണ്ടുവന്ന ഓർ ബസ്  മഞ്ചേശ്വരത്ത് വെച്ച വെച്ച് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ളയിങ് സ്‌ക്വാഡ് മഞ്ചേശ്വർ പൊലീസിന് നിർദേശം നൽകുകയായിരുന്നു. 

No comments