JHL

JHL

തനിച്ച് താമസിക്കുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍



ബദിയടുക്ക(True News 30 October 2019): തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കെടഞ്ചിയിലെ റൊണാള്‍ഡ് ഡിസൂസ(45)യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബദിയടുക്ക പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പരേതരായ ജേക്കബ് ഡിസൂസ-ലൂസി ദമ്പതികളുടെ മകനാണ്. ജെസിന്ത, മുന്‍ഷി ഡിസൂസ എന്നിവര്‍ റൊണാള്‍ഡിന്റെ സഹോദരങ്ങളാണ്.

No comments