JHL

JHL

കൊടിയമ്മയിൽ യു.ഡി. എഫ് ബൂത്ത് നശിപ്പിച്ചതായി പരാതി

കുമ്പള(True News21 October 2019):  കൊടിയമ്മയിലെ 147,148 പോളിംഗ് സ്റ്റേഷനു സമീപത്തുള്ള  യു.ഡി.എഫ് ബൂത്ത്‌ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. കൊടിയമ്മ പുലിക്കുണ്ട് റോഡിലുള്ള ബൂത്തിനുനേരെയാണ്  ഇന്നലെ രാത്രി അതിക്രമം നടന്നത്. രാത്രി  10 മണിക്ക് കെട്ടിയ ബൂത്താണ് നശിപ്പിച്ചത്.  യു.ഡി.എഫ് കൊടിയമ്മ മേഖല തെരെഞ്ഞെടുപ്പ് സമിതിയുടെ  പരാതിയെ തുടർന്ന് പൊലിസെത്തി സ്ഥിതിഗതികൾ വിലയിരുത്തി.  സുഗമമായി നടക്കേണ്ട തെരഞ്ഞെടുപ്പ്  പ്രവർത്തനം അട്ടിമറിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.

No comments