JHL

JHL

'തംഹീദുൽ മർഅ: ' വനിതകൾക്കായുള്ള ദ്വിവർഷ ഇസ്‌ലാമിക പഠന ക്ലാസിന് പെർവാടിൽ തുടക്കമായി

മൊഗ്രാൽ (True News 26 October 2019): വ്യത്യസ്ത കാരണങ്ങളാൽ മതവിദ്യാഭ്യാസം മുടങ്ങിയ വനിതകൾക്കും പെൺകുട്ടികൾക്കുമായി ജമാ അത്തെ ഇസ്‌ലാമി വനിതാവിഭാഗം സംഘടിപ്പിക്കുന്ന ദ്വിവർഷ പാഠ്യപദ്ധതിയായ 'താംഹീദുൽ മർഅ:' കുമ്പള പെർവാട് ആരംഭിച്ചു. കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഫാത്തിമ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുർആൻ അർത്ഥസഹിതം പഠിക്കൽ മഹത്തരമാണെന്നും അതിനുള്ള അവസരം ഉണ്ടാക്കിയ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗത്തിൻറെ പ്രവർത്തനം ശ്ലാഘനീയമാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയാ കൺവീനർ സക്കീന അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡൻറ് ഷമീറ എം.കെ മുഖ്യ പ്രഭാഷണം നടത്തി. സഹീറ അബ്ദുല്ലത്തീഫ് ഖിറാ അത്ത് നടത്തി. നദീറ അബ്ദുല്ല സ്വാഗതവും ഫൗസിയ സിദ്ദീഖ് നന്ദിയും പറഞ്ഞു.

No comments