തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് പോകുകയായിരുന്ന കാര്‍ ബൈക്കിന് പിറകിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരപരിക്ക്
കാസര്‍കോട്(True News 21 October 2019): നിയന്ത്രണം വിട്ട കാര്‍ ബൈക്കിന് പിറകിലിടിച്ച് സഹോദരങ്ങള്‍ക്ക് ഗുരുതരപരിക്ക്. ചെമ്പിരിക്കയിലെ ടി .എ മുഹമ്മദിന്റെ മക്കളായ ടി.എം അഷ്റഫ് (48), ടി.എം അബ്ദുല്‍റഹ്മാന്‍ (44) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടം. അഷ്‌റഫും അബ്ദുര്‍ റഹ്മാനും സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിറകില്‍ മഞ്ചേശ്വരത്തേക്ക് തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് പോകുകയായിരുന്ന മഹീന്ദ്ര സൈലോ കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രണ്ടുപേരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഗള്‍ഫിലേക്ക് പോകുന്ന അഷ്റഫിനെ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നതിനുള്ള സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തിക്കാന്‍ ബൈക്കുമായി ബെണ്ടിച്ചാലിലെ വീട്ടില്‍ നിന്നും അബ്ദുല്‍റഹ്മാന്‍ ചെമ്പിരിക്കയിലെ വീട്ടിലെത്തിയതായിരുന്നു. ചെമ്പിരിക്കയിലെ വീട്ടില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

Post a Comment