JHL

JHL

ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു

ദില്ലി (True News, Oct 25, 2019):: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. കുമ്മനം രാജശേഖരൻ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മിസോറം ഗവർണർ സ്ഥാനത് നിന്നും രാജിവെപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് ശ്രീധരൻ പിള്ളയെ നിയമിച്ചിരിക്കുന്നത്. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018 - 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായിട്ടുണ്ട്. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് ശ്രീധരന്‍ പിള്ള മിസോറമിലേക്ക് ഗവര്‍ണറായി പോകുന്നത്.
ആലപ്പുഴ വെണ്മണി സ്വദേശിയായ ശ്രീധരന്‍ പിള്ള കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. 2003-2006 കാലത്തും ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രസിഡന്റായിരുന്നു. പൊതു സിവില്‍ കോഡ് എന്ത്? എന്തിന്?, സത്യവും മിദ്ധ്യയും, പുന്നപ്ര വയലാര്‍ - കാണാപ്പുറങ്ങള്‍, ഭരണഘടന പുനരവലോകനത്തിന്റെ പാതയില്‍, പഴശ്ശിസ്മൃതി, ഒഞ്ചിയം ഒരു മരണവാറണ്ട് തുടങ്ങിയ കൃതികള്‍ ശ്രീധരന്‍പിള്ള രചിച്ചിട്ടുണ്ട്. 

ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെയും തൽസ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്

No comments