JHL

JHL

ശക്തമായ കാറ്റ്:കലോൽസവപ്പന്തൽ തകർന്ന് മൽസരാർഥിയായ വിദ്യാർത്ഥിനിക്ക് പരിക്ക്

പെർള(True News 31 October 2019):
ഷേണിയിൽ കലോൽസവപ്പന്തലിന്റെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. ബൺപത്തടുക്ക എൽ.പി സ്കൂൾ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. കുമ്പള സബ് ജില്ലാ കലോസവം നടക്കുന്ന വേദിയാണ് തകർന്നത്.പെർളക്കടുത്ത
 ഷേണി ഗവണ്മെന്റ് ഹൈസ്ക്കൂളിലാണ് ഈ വർഷത്തെ കുമ്പള സബ് ജില്ലാ കലോൽസവം നടക്കുന്നത്.
കുട്ടിയെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് പന്തൽ അഴിച്ചു മാറ്റി ഹാളിലാണ് തുടർ പരിപാടികൾ നടന്നത്.

No comments