JHL

JHL

"തിരുനബി (സ)കാലത്തിന്റെ വെളിച്ചം" ബായാർ മുജമ്മഅ്മീലാദ് റാലി നവംബർ 2ന്ന് ഉപ്പളയിൽ

കുമ്പള (True News 1 November 2019): "തിരുനബി(സ)കാലത്തിന്റെ വെളിച്ചം"എന്ന പ്രമേയത്തിൽ ബായാർ മുജമ്മഉസ്സഖാഫത്തി സുന്നിയ മീലാദ് കാമ്പയിനിന്റെ ഭാഗമായി  കേരള മുസ്ലിം ജമാഅത്,  എസ് വൈ  എസ്  എസ് എസ് എഫ്‌  സംയുക്തമായി വമ്പിച്ച മീലാദ് റാലി ശനിയാഴ്ച ഉപ്പളയിൽ നടക്കുമെന്ന് കുമ്പള പ്രസ്സ് ഫോറത്തിൽ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഉച്ചക്ക് ഒരു മണിക്ക് ബായാറിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പനിയോടെ മണ്ണങ്കുഴിയിലേക്ക് നേതാക്കളെ ആനയിക്കും 
  4 മണിക്ക് മണ്ണംകുഴി മഖാം പരിസരത്ത് സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് റാലി ഉൽഘടനം ചെയ്യും.കേരള മുസ്ലിം ജമാഅത്ത' , എസ് വൈ എസ് ,എസ് എസ് എഫ്‌ ,എസ് ഏം എ,ജമ്ഇയ്യത്തുൽ മുഅല്ലിമീൻ ,ജില്ലാ ,സോൺ,ഡിവിഷൻ, മേഖല  സാരഥികൾ റാലിയിൽ അണിനിരക്കും   ഉപ്പള ടൗണിൽ സമാപിക്കുന്ന  ഘോഷ യാത്രയ്ക്ക്  വിവിധ  സ്ഥാപനങ്ങളിൽ  നീന്നും പരിശീലനം സിദ്ധിച്ച അനവധി സ്കൗട്ട്  കേഡറ്റുകളും ദഫ് സംഘങ്ങളും എസ് വൈ എസ് ടീം ഒലിവ് ,എസ് എസ് എഫ്‌  വൈസ്‌ലൈൻ ടീം അംഗങ്ങൾ മാറ്റ് കൂട്ടും  അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചികോയ  അൽബുഖാരി ബായാർ തങ്ങൾ ,അസ്സയ്യിദ്  ആറ്റക്കോയ തങ്ങൾ ബാഹസൻ, അസ്സയ്യിദ് ജലാലുദ്ധീൻ അൽബുഖാരി,സയ്യിദ് ശഹീർ അൽബുഖാരി മള്ഹർ ,അസ്സയ്യിദ് മുഹ്‌സിൻ സൈദലവിക്കോയ അൽബുഖാരി കുഞ്ചിലം,യൂ പി എസ് തങ്ങൾ,ബി എസ്  അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,പാത്തൂർ മുഹമ്മദ് സഖാഫി, അബ്ദുൽ ഖാദിർ സഖാഫി കട്ടിപ്പാറ, അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി,മൂസൽ മദനി, ഹംസ മിസ്ബാഹിഓട്ടപദവ്,ഇസ്മായിൽ സഅദി പാറപ്പള്ളി ,ഷാഫി സാദി ഷിറിയ, മുഹമ്മദലി അഹ്‌സനി മൂസോടി,മൂസ സഖാഫി കളത്തൂർ സാദിഖ് ആവളം, മുഹമ്മദ് സഖാഫി തൊക്കെ,നിയാസ് സഖാഫി, ഖലീൽ മദനി,എംപി മുഹമ്മദ് അബ്ദുൽ ജബ്ബാർ  സഖാഫി പാത്തൂർ,സുലൈമാൻ മൗലവി കരിവെള്ളൂർ,ഉമർ സഖാഫി മുഹിമ്മാത്ത്, ബശീർ പുളിക്കൂർ കരീം മാസ്റ്റർ,അഷ്‌റഫ് കരിപ്പൊടി ,തുടങ്ങിയവർ നേതൃത്വം നൽകും

അബ്ദുൽ ജബ്ബാർ സഖാഫി , സിദ്ദീഖ് സഖാഫി, ഷാഫി സഅദി,യൂസുഫ് സഖാഫി, ഹമീദ് ഹാജി കൽപന,മുസ്തഫ മുസ്‌ലിയാർ, ആദം ആവള, അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ  സംബന്ധിച്ചു

No comments