JHL

JHL

"സംഘർഷങ്ങൾക്ക് കാരണം മത ദർശനങ്ങളിലെ കാരുണ്യങ്ങള തിരിച്ചറിയാനാവാത്തത് " സ്വാമി ആത്മദാസ് യമി

കാഞ്ഞങ്ങാട്(True News 21 November 2019): മത ദർശനങ്ങളിലെ കാരുണ്യങ്ങള തിരിച്ചറിയാനാവാത്തതാണ് സമുദായങ്ങൾക്കിടയിലെ സംഘർഷങ്ങൾക്ക് കാരണമെന്ന് സ്വാമി ആത്മദാസ് യമി പറഞ്ഞു. പ്രവാചകൻ കാരുണ്യമാണെന്ന് പ്രഖ്യാപിക്കുകയല്ല അടയാളടുത്തുകയാണ് വേണ്ടത്. അയൽവാസിയുടെ പട്ടിണിയകറ്റുന്നതിലൂടെ ഇത് സാധ്യമാകും. ഇതിനാവണം മുസ്‌ലിം സമുദായം ജാഗ്രത പുലർത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കാരുണ്യമാണ് തിരുനബി എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി.എൻ ഹാരിസ് അധ്യക്ഷത വഹിച്ചു. ഡയലോഗ് സെന്റർ കേരള കോഡിനേറ്റർ നവാസ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഫാദർ തോംസൺ, സിജോ അമ്പാട്ട്, കുറുംബ ഭഗവതി ക്ഷേത്ര സെക്രട്ടറി രാജേഷ് , ബഷീർ ശിവപുരം എന്നിവർ സംസാരിച്ചു. അഡ്വ: എം.സി ജോസ്, അഡ്വ: പി നാരായണൻ , സി.എച്ച് ബാലകൃഷ്ണൻ , കെ ഗോപാലൻ പള്ളിക്കര തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ സെകട്ടറി അഷ്റഫ് ബായാർ സ്വാഗതവും സി.എ മൊയ്തീൻ കുഞ്ഞി നന്ദിയും പറഞ്ഞു.



No comments