JHL

JHL

വധുവരൻമാരെ ആനയിച്ച ഇരുചക്ര വാഹനങ്ങൾക്കിടയിലേക്ക് കാർ ഇടിച്ച് കയറി

ചെറുവത്തൂർ(True News 18 November 2019): വിവാഹച്ചടങ്ങിനുശേഷം വധുവരൻമാരെ ആനയിച്ച് നീങ്ങിയ ഇരുചക്ര വാഹനങ്ങളെ പിന്നാലെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചു. നാല് ബൈക്കും യാത്രികരും റോഡരികിലെ കുഴിയിലേക്ക് തെറിച്ചു വീണു. ദേശീയപാതയിൽ മയ്യിച്ചയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. പരിക്കേറ്റ കാര്യങ്കോട് സ്വദേശികളായ അഭിഷേക് (17), അമൃതരാജ് (25), അനിൽ (43), ശ്രീജിത്ത് (35) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.  വരന്റെ സഹോദരനാണ് അഭിഷേക്. മയ്യിച്ച വയൽക്കര ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിനുശേഷം വരന്റെ കാര്യങ്കോട്ടെ വീട്ടിലേക്ക്‌ വധുവരന്മാരെയും ബന്ധുക്കളെയും ആനയിച്ച് വന്ന ഇരു ചക്രവാഹനങ്ങൾ മയ്യിച്ച റോഡിൽ നിന്നും ദേശീയപാതയിലേയ്ക്ക് കയറിയ ഉടനെയാണ് അപകടം നടന്നത്. ചെറുവത്തൂർ ഭാഗത്തു നിന്നും നീലേശ്വരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് ഇരുചക്രവാഹനങ്ങളെ തട്ടിത്തെറിപ്പിച്ചത്. യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്ന വിഡിയോ എടുത്ത് കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.

No comments