JHL

JHL

ഭാര്യയുടെ സ്വര്‍ണ്ണാഭരണം വില്‍പ്പന നടത്താനായി പോയ യുവാവിനെ കാണാതായി

കാസര്‍കോട്‌(True News 13 November 2019): ഭാര്യയുടെ സ്വര്‍ണ്ണാഭരണം വില്‍പ്പന നടത്താനായി പോയ യുവാവിനെ കാണാതായി. കാസര്‍കോട്‌, ഫോര്‍ട്ട്‌ റോഡില്‍ താമസക്കാരനായ രാമചന്ദ്ര(42)നെയാണ്‌ കാണാതായത്‌.മിനിഞ്ഞാന്ന്‌ വൈകുന്നേരമാണ്‌ രാമചന്ദ്രന്‍ ആഭരണങ്ങളുമായി താമസ സ്ഥലത്തു നിന്നു പോയതെന്നു ഭാര്യ കണ്ണൂര്‍, പരിയാരം പാണപ്പുഴയിലെ സുനിത ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ടൗണ്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

No comments