JHL

JHL

ലോഗോ പ്രകാശം ചെയ്തു

കുമ്പള(True News 30 November 2019): ഉമറലി ശിഹാബ് തങ്ങൾ ഇസ് ലാമിക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജ്   വിദ്യാർത്ഥി സംഘടന മൻഷ ഉ തദ് രീബ് സ്റ്റുഡന്റ്സ് അസോസിയേഷൻ എട്ടാമത് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ലോഗോ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ധീൻ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ഫെസ്റ്റ് കൺവീനർ ഉസ്താദ് മുനീർ വാഫി, എം.ടി. എസ്. എ ജനറൽ സെക്രട്ടറി ഉനൈസ് എം.പി, ഫൈൻ ആർട്സ് സെക്രട്ടറി അഹ്മദ്  ഷമ്മാസ്.എൻ.പി, അസിസ്റ്റൻറ് മർവാൻ സി.പി എന്നിവർ പങ്കെടുത്തു.
ഡിസംബർ 2, 3, 4 തിയ്യതികളിലായി ഓഫ് സ്റ്റേജ് മത്സരവും ഡിസംബർ 22, 23 തിയ്യതികളിലായി സ്റ്റേജ് ഫെസ്റ്റും കൊക്കച്ചാൽ വാഫി കോളേജ് കാമ്പസിൽ വെച്ച് നടക്കും.

No comments