JHL

JHL

കളത്തൂരിൽ ജുമുഅ നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പട്ട കർഷകൻ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു.

കുമ്പള(True News 29 November 2019): ജുമുഅ നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ടയാൾ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. കളത്തൂർ അമേരിക്ക ഹൗസിൽ യൂസുഫ്(60) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് വീട്ടിൽ നിന്ന് കളത്തൂർ പള്ളിയിലേക്ക് ഉടുത്തൊരുങ്ങി ഇറങ്ങിയ ഇയാൾക്ക് നടന്നു പോകുന്ന വഴിമധ്യേ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കളത്തൂരിൽ ഡോക്ടറെ കാണിച്ചു. ഡോകടർ നിർദ്ദേശിച്ചതിനെത്തുടർന്ന് കുമ്പളയിൽ ജില്ല സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി മംഗളൂരുവിലേക്ക് കൊണ്ടുപോയി. വഴിമധ്യേയാണ് മരണം സംഭവിച്ചത്.
ഭാര്യ: മറിയം. മക്കൾ: സുഹറ, മുബീന, ശബീന, ആഷിക്ക്, ഹാരിസ്, അസ്രീന, ഫൗസിയ.


No comments