JHL

JHL

പുത്തൂരിൽ ഗൃഹനാഥനെയും പേരമകളെയും വെട്ടിക്കൊലപ്പെടുത്തിയത് മോഷണത്തിനിടെ ; പ്രതി അറസ്റ്റിൽ

പൂത്തൂർ (True News, Vov 20 ,2019): പുത്തൂരിൽ ഗൃഹനാഥനെയും പേരമകളെയും വെട്ടിക്കൊലപ്പെടുത്തുകയും മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കുരിയ വില്ലേജിലെ കൊട്ടത്താറു സ്വദേശി കരീം ഖാൻ (32) ആണ് അറസ്റ്റിലായത്. മോഷണം നടത്തുന്നതിനിടെയാണ് പ്രതി കൃത്യം നടത്തിയെതെന്ന് പോലീസ് എസ്  പി ബി എസ്  ലക്ഷ്മിപ്രസാദ്‌ പറഞ്ഞു.ചൊവ്വാഴ്ച രാവിലെയാണ് പുത്തൂരിനടുത്തു ഒരു കുടുംബത്തിലെ രണ്ടുപേർ വീട്ടിനകത്തു വെട്ടേറ്റ് മരിച്ച നിലയിലും മറ്റൊരാൾ അത്തഹിവ ഗുരുതരായവസ്ഥയിലും കാണപ്പെട്ടത്.
 തികളാഴ്ച രാത്രി പതിനൊന്നു മണിയോടെ പ്രതി കൊല്ലപ്പെട്ട കൊഗ്ഗു ഷെയ്ക്ക് വീട്ടിന്റെ ഓട് മാറ്റി വീട്ടിനകത്തു കടന്നു.ഈ സമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. എന്നാൽ മോഷണത്തിനിടെ വീട്ടുകാർ ഉണർന്നു. ഈ സമയം കരീം ഖാൻ അടുക്കളയിൽ കയറി വെട്ടുകത്തിയെടുത്തു മൂവരെയും വെട്ടുകയായിരുന്നു. പ്രതിയും വീട്ടുകാരും തമ്മിൽ നേരത്തെ പരിചയമുള്ളതിനാലാണത്രെ ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ ഇയാൾ കൊലപാതകത്തിന് തുനിഞ്ഞത്.നേരത്തെ ചില സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കൊഗ്ഗു ഷെയ്ക്കും കരീം ഖാനും തമ്മിൽ തർക്കമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു  
  

No comments