JHL

JHL

കാസര്‍കോട്‌ നഗരത്തില്‍ വീണ്ടും കവര്‍ച്ച; വ്യാപാരികൾ ഭീതിയിൽ



കാസര്‍കോട്‌(rue News 20oembe2019): കാസര്‍കോട്‌ നഗരത്തില്‍ വീണ്ടും കവര്‍ച്ചാ പരമ്പര. ഏതാനുംദിവസം മുമ്പ്‌ നഗരത്തിലെ മാർജിൻ ഫ്രീ സൂപ്പർമാർകെറ്റിലടക്കം മോഷണം നടന്ന് ഒരു തുമ്പും കണ്ടെത്താനാകാതെ നിൽക്കുമ്പോഴാണ്  എം ജി റോഡില്‍ ചൊവ്വാഴ്ച രാത്രി മൂന്നു കടകളില്‍ കവര്‍ച്ച അരങ്ങേറിയത്‌. മീപ്പുഗുരിയിലെ സുരേഷ്‌ കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്വാഗതേഷ്‌ എന്റര്‍ പ്രൈസസിന്റെ ഓടിളക്കിയാണ്‌ കവര്‍ച്ച നടത്തിയത്‌. അകത്തു കടന്ന മോഷ്‌ടാക്കള്‍ സ്ഥാപനത്തിനു അകത്തുള്ള മേശവലിപ്പ്‌ കുത്തി തുറന്ന്‌ 9,500 രൂപ കൈക്കലാക്കി. തൊട്ടടുത്തു തന്നെയുള്ള ഉദയകുമാറിന്റെ പ്ലാസ്റ്റിക്‌ കടയിലും രവിയുടെ ഉടമസ്ഥതയിലുള്ള കനറാ ത്രഡ്‌സിലും കവര്‍ച്ചക്കാര്‍ ഓടിളക്കി അകത്തു കടന്നുവെങ്കിലും ഒന്നും നഷ്‌ടമായിട്ടില്ല.

നേരത്തെ നടന്ന മോഷണങ്ങളിൽ സി.സി. കാമറ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരുന്നുവെങ്കിലും പോലീസ് ഇരുട്ടിൽ തപ്പുകയാണ്.

No comments