JHL

JHL

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

 
ഇരിയണ്ണി(True News :കാസറഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി, സ്റ്റേജിതര ഇനങ്ങൾ നേരത്തെ പൂർത്തിയാക്കി.  ബുധനാഴ്ച  ഇരിയണ്ണി ഗവൺമെന്റ് വി എച്ച്. എ സ്' ഇ യിൽ എം.പി, രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം  ചെയ്തു.
ആദ്യ ദിവസം തന്നെ മഞ്ചേശ്വരം കുമ്പള സബ് ജില്ലയിലെ വിദ്യാർഥികൾ മികവ് കാട്ടി.
യുപി വിഭാഗം ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സമീൽ മഹ്ഷൂൻ; മോണോ ആക്ടിൽ കന്നി വിജയവുമായി ഗൗരി ജയൻ
 യുപി വിഭാഗം വിദ്യാർത്ഥികളുടെ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഉപ്പള എ ജെ ഐ  യു പി സ്കൂൾ വിദ്യാർത്ഥി സമീൽ മഹ്ഷൂൻ.  
     കാസർകോട് വിദ്യാനഗറിലെ ആൽഫ പാലിയേറ്റീവ് കെയർ സെൻറർ ചെയർമാൻ മഞ്ചേശ്വരത്തെ ഇസ്മയിലിന്റെയും കാസർകോട് കണ്ണാടിപ്പള്ളിയിൽ ദീർഘകാലം ഖതീബായിരുന്ന പ്രശസ്ത പണ്ഡിതൻ പരേതനായ ഹക്കീം മൗലവിയുടെ മകൾ എച് കെ യാസ്മിന്റെയും മകനാണ് ഈ അഞ്ചാം ക്ലാസുകാരൻ. അധ്യാപകനായ മുഹമ്മദ് കുഞ്ഞി മൊഗ്രാലാണ് കുട്ടിയെ പരിശീലിപ്പിച്ചത്.

മോണോ ആക്ടിൽ കന്നി വിജയവുമായി ഗൗരി ജയൻ. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ പത്താംതരം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥിനിയായ ഗൗരിയുടെ സഹോദരിയും ഇപ്പോൾ റഷ്യയിൽ എം ബി ബി എസ് വിദ്യാർത്ഥിനിയുമായ ഗംഗ 2017, 2018 അധ്യയന വർഷങ്ങളിൽ നാടകത്തിൽ സംസ്ഥാന തലത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കുമ്പള ഹോളി ഫാമിലി എ യു പി എസ് അധ്യാപകൻ ജയന്റെയും കാഞ്ഞങ്ങാട് സൗത്ത് ജി എച് എസ് എസിലെ അധ്യാപിക സിബിയുടെയും മകളാണ്.


No comments