JHL

JHL

ഒലിവ് ബംബ്രാണ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബംബ്രാണ(True News 18 November 2019): ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ 2019-20 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒലിവ് സൗദി സെക്രട്ടറി മുനീർ ബിപി , ഒലിവ് ദുബായ് പ്രസിഡന്റ് ആരിഫ് പികെ എന്നിവരുടെ സാനിധ്യത്തിൽ ക്ലബ് പരിസരത്ത് വെച്ച് ചേർന്ന യോഗത്തിൽ അഡ്വൈസർ അംഗം ഖാലിദ് പാട്ടം സ്വാഗതം പറഞ്ഞു , പ്രസിഡന്റ് ഷാജഹാൻ നമ്പിടി അദ്യേക്ഷത വഹിച്ചു , സെക്രട്ടറി ജുനൈദ് ഒഎം റിപ്പോർട്ടും, കണക്കുകളും അവതരിപ്പിച്ചു , ഖാലിദ് പാട്ടം , റഹീം കെകെ , മൊയ്‌തീൻ ബിടി തുടങ്ങിയവർ സംസാരിച്ചു. കേരളോത്സവം കായിക ഇനങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ യോഗത്തിൽ അഭിനന്ദിച്ചു. ട്രഷറർ ഫസൽ ബംബ്രാണ നന്ദി അറിയിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികൾ , പ്രസിഡന്റ് ഷാജഹാൻ നമ്പിടി , ജനറൽ സെക്രട്ടറി ബിട്ടി.മൊയ്‌തു , ട്രെഷറർ ഫസൽ ബംബ്രാണ, വൈസ് പ്രെസിഡന്റ്മാർ റസാഖ് ഇശൽ, റഹീം കെ കെ, ജോയിന്റ് സെക്രെട്ടറിമാർ അലി പട്ട , സാബിത് കെ എം . അഡ്വൈസറി ബോർഡ് അംഗങ്ങൾ ഖാലിദ് പാട്ടം, ഹനീഫ് കെ വി ,  അഷറഫ്എളാപ്പ .


No comments