JHL

JHL

ബസ്സിൽ പാൻ മസാല കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ


മഞ്ചേശ്വരം(True News 22 November 2019): മംഗ്‌ളൂരു-കൊട്ടാരക്കര റൂട്ടിലോടുന്ന കെ.എസ്‌.ആര്‍.ടി.സി ബസില്‍ കടത്തി കൊണ്ടുവന്ന 200 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ്‌ സ്വദേശികളായ സുനില്‍ ചൗഹാന്‍, സുജിത്ത്‌ രാം, സഞ്‌ജയ്‌ എന്നിവരാണ്‌ വെള്ളിയാഴ്ച  പുലര്‍ച്ചെ വാമഞ്ചൂര്‍ എക്‌സൈസ്‌ ചെക്ക്‌ പോസ്റ്റില്‍ അറസ്റ്റിലായത്‌.
ഒന്നര മണിയോടെ എത്തിയ ബസില്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സച്ചിന്‍, രാജീവന്‍, ജാസ്‌മിന്‍ സേവ്യര്‍, വിജയ്‌ എന്നിവര്‍ നടത്തിയ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌. ബാഗുകളില്‍ നിറച്ച ശേഷം സീറ്റുകള്‍ക്ക്‌ അടിയിലാണ്‌ ഇവ സൂക്ഷിച്ചിരുന്നത്‌.

No comments