JHL

JHL

സംസ്ഥാന സ്കൂൾ കലോത്സവം: പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു


ഉദുമ(True News 15 November 2019): സംസ്ഥാന സ്കൂൾ കലോത്സത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ വീഡിയോപ്രകാശനം ഉദുമ സ്കൂളിൽ നടന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പ്രകാശനം ചെയ്തു.
ലിജു രാജു ഏറ്റുവാങ്ങി. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ഗലേറിയ കൊച്ചിനാണ് മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ നിർമിച്ചിരിക്കുന്നത്. ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി, പ്രഭാകരൻ തെക്കേക്കര, ചന്ദ്രൻ നാലാംവാതുക്കൽ, സുകുമാരൻ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണൻ, പ്രിൻസിപ്പൽ പി.മുരളീധരൻ നായർ, ടി.വി.മധുസൂദനൻ, സത്താർ മുക്കുന്നോത്ത് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പ്രചാരണ വീഡിയോ നിർമാണമത്സരത്തിൻറെ ഫലം പ്രഖ്യാപിച്ചു. പ്രശാന്ത് പുതിയകണ്ടം കാഞ്ഞങ്ങാട് ഒന്നും കെ.കെ.അമർ ഏച്ചിക്കാനം രണ്ടാംസ്ഥാനവും നേടി.

No comments