JHL

JHL

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് മാതാക്കളായ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു

കുമ്പള (True News, Nov 23,2019): പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് മാതാക്കളായ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മാതാപിതാക്കൾക്കെതിരെ കുമ്പള പോലീസ് 20, 000 രൂപ വീതം പിഴയടയ്ക്കാൻ നോട്ടീസ് നൽകി. പതിനാറുകാരനായ മകന് സ്കൂട്ടർ നൽകിയതിന് ആരിക്കാടിയിലെ ബൽക്കീസിനെതിരെയും പതിനാറുകാരനായ മകന് ബൈക്ക് നൽകിയതിന് ഇച്ചിലങ്കോട്ടെ റാമിയക്കെതിരെയുമാണ് കേസ്. കുമ്പള എസ്.ഐ എ.എസ് സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനക്കിടെയാണ് കുട്ടികൾ ഓടിച്ച വാഹനങ്ങൾ പിടികൂടിയത്

No comments