JHL

JHL

ദേശിയ പക്ഷി നിരീക്ഷണ ദിനത്തിൽ കുമ്പള കിദൂരിൽ പക്ഷി സ്നേഹികൾ ഒരുമിച്ചു കൂടി

കുമ്പള (True News 14 November 2019):കിദൂരിൽ നടന്ന 2 ദിവസത്തെ കിദൂർ ബേഡ്സ് ഫെസ്റ്റാണു പക്ഷി സ്നേഹികളെ അപൂർവയിനം പക്ഷികളുടെ കാണാക്കാഴ്ചകളിലേക്കു കൈപിടിച്ചു നടത്തിയത്. ചരൽ വരമ്പൻ (ടോണി പിപിറ്റ്), ബ്ലയ്ത് വരമ്പൻ (ബ്ലയ്ത് പിപിറ്റ്), മഞ്ഞക്കണ്ണി തിത്തിരി (യെല്ലോ വേറ്റിൽട് ലാപ്‌വിങ്), വെള്ളവയറൻ കടൽപരുന്ത് (വൈറ്റ്-ബെല്ലിഡ് സീ ഈഗിൾ), കൊമ്പൻ വാനമ്പാടി (മലബാർ ലാർക്) തുടങ്ങിയ പക്ഷികളെ നിരീക്ഷണത്തിൽ കണ്ടെത്തി.  സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാസർകോട് അസി.ഫോറസ്റ്റ് കൺസർവേറ്റർ പി.ബിജു മുഖ്യാതിഥിയായി.  കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.പുന്ദാരികാക്ഷ അധ്യക്ഷത വഹിച്ചു. പക്ഷി ശാസ്ത്രജ്ഞൻ സി.ശശികുമാർ ക്ലാസെടുത്തു.  സോഷ്യൽ ഫോറസ്ട്രി ആർ‌എഫ്‌ഒ അബ്ദുല്ലക്കുഞ്ഞി, കാസർകോട് ബേഡേഴ്സ് ക്ലബ് സ്ഥാപകൻ മാക്സിം കൊല്ലങ്കാന എന്നിവർ പ്രസംഗിച്ചു. രാജു കിദൂർ, പ്രശാന്ത് കൃഷ്ണ, പ്രദീപ് കിദൂർ, മുരളി മാധവ പെൽത്താജെ, ലവിന സൂറത്കൽ, ഗ്ലാൻ കിദൂർ എന്നിവർ നേതൃത്വം നൽകി. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷിനിരീക്ഷകരും ശാസ്ത്രജ്ഞരും ഫെസ്റ്റിൽ പങ്കെടുത്തു.

ജി.എച്ച്.എസ് .എസ്   ദേശീയ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു
 പക്ഷി നിരീക്ഷണത്തിന്നും ശാസ്ത്രീയ ഗവേഷണത്തിന്നും വേണ്ടി ജീവിതം സമർപിച്ച  സാലിം അലിയുടെ ജന്മ ദിനമായ നവംബർ 12  ആണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്.ജി എച്ച് എസ് എസ് കുമ്പള എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കിദൂർ പക്ഷി നിരീക്ഷണ കേന്ദ്രം സന്ദർശിച്ചു.....  അധ്യാപകനും പക്ഷി നിരീക്ഷകനുമായി ശ്രീ രാജു സാറിൻ്റെ സഹായത്തോടെ വിവിധ ഇനം പക്ഷികളെ നേരിൽ കാണാനും അവയുടെ സവിശേഷതകൾ  മനസ്സിലാക്കാനും വിദ്യാത്ഥികൾക്ക് അവസരമുണ്ടായി...... കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻറ് ശ്രീ പുണ്ടരീകാക്ഷ അധ്യാപകരായ രവി , സിദ്ധീക്ക് എന്നിവർ നേതൃത്ത്വം നൽകി


No comments