JHL

JHL

മുഹമ്മദ് സ്വാലിഹ് മുസ്ലിയാർ നിര്യാതനായി.

കുമ്പള(True News, Nov 27, 2019): കുമ്പോൽ പാപ്പം കോയ നഗറിലെ മുഹമ്മദ് സ്വാലിഹ് മുസ് ലിയാർ (51)  നിര്യാതനായി.പരേതനായ അബ്ദുൽ ഖാദർ മുക്രിയുടെ മകനാണ് കാസർകോട് ജില്ലയുടെ വിവിധ മഹല്ലുകളിൽ ഖത്തീബായും സദർ മുഅല്ലിമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  സമസ്തയുടെ പ്രദേശിക നേതൃനിരയിൽ സജീവമായിരുന്നു.  എസ്.കെ.എസ്.എസ്.എഫ് മുൻ കുമ്പള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ:  മറിയംബി. മക്കൾ: ത്വയ്യിബ്, ഷാക്കിർ, മുസവ്വിർ, മിസ്ഹബ്, ഷംസുന്നിസ, ഷഹല, റൈഹാന, നജ്മുന്നിസ. മരുമക്കൾ സമീർ പച്ചമ്പള, ഹാരിസ് പന്നിപാറ. പാപം കോയ നഗർ ബദ് രിയ ജുമാ മസ് ജിദ് അങ്കണത്തിൽ  ഖബറടക്കി.

No comments