JHL

JHL

സർക്കാർ ജോലിക്ക് പരിശീലനം നൽകുന്ന ഉന്നതി പദ്ധതിക്ക് തുടക്കമായി


കാസർകോട്(True News, Nov 20,2019): ജില്ലയിലെ ഉദ്യോഗാർഥികളെ സർക്കാർ മേഖലയിലെ മത്സരപ്പരീക്ഷകൾക്ക് സജ്ജരാക്കാൻ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘ഉന്നതി’ പരിശീലന പദ്ധതി മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തുതന്നെ ആദ്യമായിരിക്കും ഇത്തരമൊരു പരിശീലന പദ്ധതി തയ്യാറാക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കളക്ടർ ഡി.സജിത്ത് ബാബു അധ്യക്ഷനായിരുന്നു. കെ.എ.എസ്., എൽ.ഡി.സി. പരീക്ഷയ്ക്കായി നൂറുപേർ വീതമാണ് പരിശീലനത്തിനെത്തുന്നത്. പ്രവേശനപ്പരീക്ഷയിൽ പങ്കെടുത്ത 1254 പേരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 പേർക്കാണ് സൗജന്യമായി പരിശീലനം നൽകുക. അവധിദിനങ്ങളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിശീലന ക്ലാസുകൾ. എ.ഡി.എം. എൻ.ദേവിദാസ്, സബ് കളക്ടർ അരുൺ കെ.വിജയൻ, കെ.നാരായണൻ, ബെവിൻ ജോൺ വർഗീസ് എന്നിവർ സംബന്ധിച്ചു.
 

No comments