JHL

JHL

എം എ ഖാസിം മുസ്‌ലിയാർ സ്മാരക പ്രഥമ അവാർഡ് കുമ്പോൽ അലി തങ്ങൾക്ക്


കുമ്പള (News 13 November 2019):സമസ്ത മുശാവറ അംഗവും ഇമാം ഷാഫി ഇസ്ലാമിക അക്കാദമി സ്ഥാപകനുമായിരുന്ന പരേതനായ എം എ ഖാസിം മുസ്ലിയാരുടെ സ്മരണാർത്ഥം മൊഗ്രാൽ ശാഖ എസ്‌കെഎസ്എസ്എഫ്
ഏർപ്പെടുത്തിയ പ്രഥമ സ്മാരക അവാർഡ് കുമ്പോൽ സയ്യിദ് അലി തങ്ങൾക്ക്  എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച മജ്‌ലിസുന്നൂർ വേദിയിൽ വെച്ച്  സമസ്ത വൈസ് പ്രസിഡന്റ് യു .എം .അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ സമ്മാനിച്ചു .
ചടങ്ങിൽ മജ്‌ലിസുന്നൂർ കാസറഗോഡ് ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ ആധ്യക്ഷത വഹിച്ചു
താജുദ്ദിൻ അബ്ദുല്ല നിസാമി ആമുഖ ഭാഷണവും ഉമർ ഹുദവി പൂളപ്പാടം മുഖ്യ പ്രഭാഷണവും നടത്തി

No comments