JHL

JHL

ജനമൈത്രി പൊലിസും വ്യാപാരികളും ഹരിത വിഷനും മുന്നിട്ടിറങ്ങി; കുമ്പള ക്ലീൻ


കുമ്പള(True News 25 November 2019) : കുമ്പള നഗരത്തിൽ മാലിന്യങ്ങൾ കുന്നുകൂടി പൊതുജനങ്ങളും വ്യാപാരികളും പൊറുതിമുട്ടിയപ്പോൾ ജനമൈത്രി പൊലിസും വ്യാപാരികളും ഹരിത വിഷനും ശുചീകരണ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങി. വിവിധ സന്നദ്ധ സംഘടന - ക്ലബ് പ്രവർത്തകരും  നാട്ടുകാരും കൈകോർത്ത്  ശുചീകരണ പ്രവർത്തനം നടത്തി മാലിന്യം നീക്കം ചെയ്യാൻ കൈമെയ് മറന്ന് ഒപ്പം കൂടി.ഇതോടെ കുമ്പള  നഗരം ഫുൾ ക്ലീൻ.നഗരത്തിന്റെ വിവിധയിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും ബസ്റ്റാന്റിലും സ്കൂൾ റോഡിലുമടക്കമുള്ള വലിയ മാലിന്യ ശേഖരമാണ് ജനമൈത്രി പൊലിസിന്റെ സഹകരണത്താൽ നീക്കം ചെയ്തത്. മാലിന്യം നീക്കം ചെയ്യാൻ ക്ലബ് പ്രവർത്തകരും വ്യാപാരികളും രാവിലെ തന്നെ ശുചീകരണ യജ്ഞത്തിന് എത്തിയിരുന്നു. പതിനൊന്ന് മണിയോടെ നഗരത്തിന്റെ ഒട്ടുമിക്കയിടങ്ങളും വൃത്തിയായി. ബസ്റ്റാന്റിനു സമീപം കുമിഞ്ഞ് കൂടിയിരുന്ന മാലിന്യശേഖരം നീക്കം ചെയ്യാൻ വ്യാപാരികൾ നിരവധി തവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നുവെത്രെ.ഏതായാലും പൊലിസും വ്യാപാരികളും ഒത്ത് പിടിച്ചതോടെ തൽക്കാലത്തേക്കെങ്കിലും കുമ്പള നഗരം ക്ലീനായി. കുമ്പള ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ, എസ്.ഐമാരായ സന്തോഷ് കുമാർ എ, രത്നാകരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് നേതാക്കളായ വിക്രം പൈ, സത്താർ ആരിക്കാടി, ഹരിത വിഷൻ ഭാരവാഹി അഡ്വ. ഉദയകുമാർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി.


No comments