JHL

JHL

കളത്തൂരിൽ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുമ്പള (True News, Nov 20,2019): കളത്തൂരിലെ സായിനാഥ് (22) ആണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച് സുഹൃത്തിനോടൊപ്പം ഷിറിയ പുഴയിൽ പുണിയൂർ ഭാഗത്ത് കുളിക്കാനിറങ്ങിയതായിരുന്നു. പുഴയിൽ മുങ്ങിത്താഴുന്നതു കണ്ട സുഹൃത്താണ് വിവരം നാട്ടുകാരെ അറിയിച്ചത്

നാട്ടുകാർ    വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ആരിക്കാടി കടവത്ത് നിന്ന് മൽസ്യത്തൊഴിലാളികൾ എത്തി രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുമ്പള സി ഐ രാജീവന്‍ വലിയവളപ്പ്, എസ് ഐ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

No comments