JHL

JHL

1400 പാക്കറ്റ് പാൻ മസാലയും 25 കിലോഗ്രാം കുങ്കുമപ്പൂവുമായി കാസറഗോഡ് സ്വദേശികളെ കണ്ണൂർ വിമാനത്താവളത്തിൻ നിന്ന് അറസ്റ്റു ചെയ്തു

കണ്ണൂർ(True News, Nov 15,2019) : കുങ്കുമപ്പൂവുമായി   കാസറഗോഡ് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. വെള്ളിയാഴ്ച   രാവിലെ ദൂബായിയിൽ നിന്ന് എത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കുംകുമപ്പൂവ്‌ ലാഹരി  വസ്തുക്കൾ എന്നിവ കണ്ടെത്തിതിയത്.   കാസർഗോഡ് ചെങ്കളയിലെ തൊട്ടി  അബ്ദുള്ള ഇബ്രാഹിം (56), ചട്ടഞ്ചാൽ തെക്കിൽ അബ്ദുൾ ഖാദർ മുസലിയാർ (60), റഹുഫ് എന്നിവരാണ് പിടിയിലായത്. ദുബായ് വിമാനത്തിൽ കണ്ണൂരിലെത്തിയ ഇവരെ സംശയം തോന്നി ഇവരുടെ ബാഗേജുകൾ പരിശോധനക്ക് വിധേയമാക്കി. ഇവരിൽ നിന്നും   25 കിലോകുങ്കുമപ്പൂ,    1400 പാക്കറ്റ് പാൻ മസാലയും  , സിഗരറ്റ്, വാച്ചുകൾ തുടങ്ങിയവ ഇവരിൽ നിന്നും കണ്ടെത്തുകയായിരുന്നു.ഇവരിൽ നിന്നും 250 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്

No comments