JHL

JHL

ഇനി ഗുണമേന്മയുള്ള സേവനങ്ങൾ പുത്തിഗെ പഞ്ചായത്തിലും;പുത്തിഗെ പഞ്ചായത്തിന് ഐഎസ്ഒ സർട്ടിഫിക്കറ്റിന് ശുപാർശ

കാസറഗോഡ് (True News, Nov 15, 2019): പുത്തിഗെ ഗ്രാമപഞ്ചായത്തിന് ഐ എസ്‌ ഒ സർട്ടിഫിക്കേഷൻ റെക്കമെന്റ് ചെയ്തു. റെക്കോമൻഡേഷൻ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി അരുണ അദ്യക്ഷത വഹിച്ചു ,സെക്രെട്ടറി ഇൻ ചാർജ് സുരേഷ് കുമാർ സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് പിബി മുഹമ്മദ് ,ക്ഷേമ കാര്യ സ്ഥിരം സമിതി അംഗം ചനിയ പാടി,വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജയന്തി, പഞ്ചായത്ത് അംഗങ്ങളായ എം അബ്ദുല്ല മുഗു,എംകെ ആനന്ദ,തുടങ്ങിയവർആശംസകൾ നേർന്നു.. ഹെഡ് ക്ലർക്ക് പുഷ്പരാജൻ നന്ദി രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും ഐ.എസ്.ഒ നിലവാരത്തില്‍ എത്തിക്കുക എന്ന പഞ്ചായത്ത് വകുപ്പ് ലക്ഷ്യമിട്ടിരിക്കുകയാണ്.ഐ എസ്‌ ഓ നിലവാരത്തിലെത്തുന്നതോടെ പഞ്ചായത്ത് സേവനങ്ങൾക്ക് ഗുണമേന്മ ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.  ഇപ്പോള്‍ തദ്ദേശ ഭരണ രംഗത്ത് ദേശീയതലത്തില്‍ മികച്ച സ്ഥാനമുള്ള സംസ്ഥാനത്തിന്റെ വികേന്ദ്രീകരണ പ്രക്രിയയെ ഇത് കൂടുതല്‍ കാര്യക്ഷമമാക്കും. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് അംഗീകൃത ഗുണമേന്മ നിലവാരം കൊണ്ടുവരികയും മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളെയും കൂടുതല്‍ പൌര സൌഹൃദ പരമാക്കുകയും ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
സംസ്ഥാനത്ത് ഐ എഎസ് ഓ സർട്ടിഫിക്കറ്റുകൾ 541 പഞ്ചായത്തുകൾ ഇതിനോടകം ഐ എസ്  ഓ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും ജില്ലയിൽ പഞ്ചായത്തുകൾ ഈ നേട്ടം കൈവരിക്കുന്നതിൽ പിന്നിലാണ്. ഈ നേട്ടം കൈവരിക്കുന്ന  കാസറഗോഡ് ജില്ലയിലെ എട്ടാമത്തെ മാത്രം  പഞ്ചായത്താണ് പുത്തിഗെ. തിരുവനന്തപുരം, കോട്ടയം,തൃശൂർ വയനാട് ജില്ലകളിലെ മുഴുവൻ പഞ്ചാത്തുകളും ഇതിനോടകം ഐ എസ് ഓ നിലവാരത്തിലെത്തിയിട്ടുണ്ട്.
നേട്ടം കൈവരിക്കുന്നതിന് പിന്തുണ നൽകിയ  മുഴുവൻ അംഗങ്ങൾക്കും  പഞ്ചായത്ത് ജീവനക്കാർക്കും,ബി എൻ പി എ ഉദ്യോഗസ്ഥർക്കും  സൂപ്രണ്ട് വിനോദ് കുമാർ മുൻ ഡി ഡി പി അരുൺ എന്നിവർക്കും ഈ നേട്ടത്തിൽ സഹകരിച്ച മറ്റെല്ലാവർക്കും പഞ്ചായത്ത് ഭരണസമിതി നന്ദി അറിയിച്ചു 

No comments