JHL

JHL

കുമ്പള പഞ്ചായത്ത്‌ കേരളോത്സവം 2019തുടർച്ചയായ രണ്ടാം വർഷവും ഒലിവ് ബംബ്രാണ ഓവറോൾ ചാമ്പ്യൻമാരായി

കുമ്പള(True News 25 November 2019): കേരളോത്സവത്തോട് അനുബന്ധിച്ച് കുമ്പള പഞ്ചായത്ത് സംഘടിപ്പിക്കുന്ന കലാ-കായിക ഇനത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഒലിവ് ബംബ്രാണ. ഇത് തുടർച്ചയായി രണ്ടാം വർഷമാണ് ഒലിവ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാകുന്നത്. സ്പോർട്സ് വിഭാഗത്തിൽ 267 പോയിന്റും ആർട്സ് വിഭാഗത്തിൽ 142 പോയിന്റും ഗെയിംസ് വിഭാഗത്തിൽ 10 പോയിന്റും നേടിയാണ് ഒലിവ് കിരീടം നില നിർത്തിയത്. സാമൂഹിക , സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒലിവ് ബംബ്രാണ കായിക രംഗത്തും പഞ്ചായത്തിലെ നിറ സാന്നിധ്യമാണ് . പഞ്ചായത് തലത്തിലെ വിജയികളെ സംഘടിപ്പിച്ച് കൊണ്ടുള്ള ബ്ലോക്ക് തല മത്സരങ്ങൾ 2019 നവംബർ 27  മുതൽ ആരംഭിക്കും. വിജയികൾക്കുള്ള സമ്മാന ദാനം നവംബർ 26 (ചൊവ്വ )കുമ്പള പഞ്ചായത്ത് കാര്യാലയത്തിൽ വെച്ച് നടക്കും . വിജയികളെ ഒലിവ് ജി സി സി കമ്മിറ്റി അഭിനന്ദിച്ചു. 

No comments