JHL

JHL

മംഗളൂരു സിറ്റി കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തു ;44 സീറ്റുകളിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്‌സിന്‌ 14 മാത്രം ;എസ് ഡിപിഐക്ക് രണ്ടു സീറ്റുകൾ


മംഗളൂരു (True News, Nov 14,2019)മംഗളൂരു സിറ്റി കോർപറേഷനിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഉജ്ജ്വല വിജയം.ആകെയുള്ള അറുപത് വാർഡുകളിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ് തകർന്നടിഞ്ഞു. ബിജെപി നാല്പതിനാല് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് പതിനാലിലൊതുങ്ങി. എസ് ഡി പി ഐക്ക് രണ്ടു സീറ്റുകൾ ലഭിച്ചു. പല വാർഡുകളിലും മികച്ച ഭൂരിപക്ഷത്തിലാണ് ബി ജെ പി സ്ഥാനാർത്ഥികൾ ജയിച്ചുകയറിയത്. ചൊവ്വാഴ്ചയാണ് തെരെഞ്ഞെടുപ്പ് നടന്നത്.പാണ്ടേശ്വര റൊസാരിയോ സ്കൂളിൽ രാവിലെ എട്ടുമണിയോടെ ആരംഭിച്ച വോട്ടെണ്ണൽ ഉച്ചയോടെ പൂർത്തിയായി.2013 ൽ 35 സീറ്റുകളാണ് കോൺഗസ്സിനുണ്ടായിരുന്നത്.ബിജെപി ഇരുപതിലും  ജയിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിൽ ജയിച്ച ജെഡിഎസിനും ഒരു സീറ്റിൽ ജയിച്ച സി പി എമ്മിനും ഇക്കുറി അക്കൗണ്ട് തുറക്കാനായില്ല.ഇത് രണ്ടാം തവണയാണ് ബി ജെ പി മംഗളൂരു സിറ്റി കോർപറേഷന്റെ ഭരണത്തിലെത്തുന്നത്.2007 ലും   ബിജെപി ആയിരുന്നു വിജയിച്ചത്.
വോട്ടെണ്ണലിനോടനുബന്ധിച്ച് കൗണ്ടിങ് നടക്കുന്ന റൊസാരിയോ സ്കൂളിലും മംഗളൂരു നഗരത്തിലും പോലീസ് കനത്ത സുരക്ഷാ ഒരുക്കിയിരുന്നു

No comments