JHL

JHL

കുവൈത്തിൽ കാസർഗോഡ് ഉത്സവ് 2019 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കുവൈത്ത് സിറ്റി(True News 17 November 2019) : കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് എക്സ്പാറ്റ്‌സ് അസോസിയേഷന്‍ - കെ ഇ എ കുവൈറ്റ്, കാസർഗോഡ് ഉത്സവ് 19  ഇന്റഗ്രേറ്റഡ് ഇന്ത്യൻ  സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ആരംഭിച്ച ഉല്‍സവത്തില്‍ നിരവധി മത്സര പരിപാടികൾ അരങ്ങേറി. ഉച്ചക്ക് നടന്ന ,  ബിരിയാണി മല്‍സരം, പായസ മല്‍സരം, മൈലാഞ്ചി മല്‍സരങ്ങളിൽ നിരവധി പേർ  പങ്കെടുത്തു. .തുടര്‍ന്ന്   കെ ഇ എ ബാൻഡ് അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി.
വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രെട്ടറി അമിതാഭ് രഞ്ജന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്‍റ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു.  പ്രോഗ്രാം കൺവീനർ  ഹനീഫ് പാലാഴി സ്വാഗതം പറഞ്ഞ ചടങ്ങിൽ ,  ചെയർമാൻ എന്‍ജിനിയര്‍  അബൂബക്കര്‍, അബ്ബാസിയ പോലീസ് മേധാവി കേണല്‍ ഇബ്രാഹിം അല്‍ ദൈഇ , ഹംസ പയ്യന്നൂര്‍, മാത്യൂസ് വര്‍ഗ്ഗീസ്, അഫ്സല്‍ ഖാന്‍, , സലാം കളനാട് അഷ്റഫ് തൃക്കരിപ്പൂര്‍ഹമീദ് മധൂര്‍,  നളിനാക്ഷൻ ഒളവറ, ഖലീൽ അടൂർ, അഷ്‌റഫ് ആയൂർ, മുനവ്വർ മുഹമ്മദ്, ഹസ്സൻ സി എച് .  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. , രാമകൃഷ്ണന്‍ കള്ളാര്‍ നന്ദി രേഖപ്പെടുത്തി .  കുവൈത്തിലെ പ്രമുഘ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങിൽ കാസർഗോഡ് ഉത്സവിന്‍റെ മുഖ്യാഥിതിയും ഇത്തവണത്തെ കെ ഇ എ ബിസിനസ് കമ്മ്യൂണിറ്റി അവാർഡ് നേടിയ കാസറഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ യഹ്യ തളങ്കരക്കുള്ള മൊമെന്റോ  കെ ഇ എ പ്രസിഡണ്ട് സത്താര്‍ കുന്നില്‍ ,ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രെട്ടറി അമിതാഭ് രഞ്ജന്‍ , അപ്സര മഹമൂദ്  എന്നിവർ   ചേര്‍ന്ന് കൈമാറി .സലാം കളനാട് പൊന്നാട അണിയിച്ചു.  അതോടൊപ്പം സംഘടനയുടെ സ്ഥാപക നേതാക്കളെ    പ്രത്യേകം മൊമെന്‍റോ നൽകി ആദരിച്ചു.. രാജലക്ഷ്മി പരിപാടി നിയന്ത്രിച്ചു
സുവനീർ പ്രകാശനം സ്‌പോൺസർഷിപ്പ് കൺവീനർ മുഹമ്മദ് കുഞ്ഞിയിൽ നിന്ന് ഏറ്റു  വാങ്ങി  കാസർഗോഡ് ഉത്സവിന്റെ സ്‌പോൺസർമാർ ചേർന്ന് പ്രകാശനം നടത്തി.  സെൻട്രൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന്  പ്രശസ്ത പിന്നണി ഗായിക ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ്, റേഡിയോ ജോക്കി രശ്മി നായര്‍, സംഗീത സംവിധായകനും ഗായകനുമായ  ഭാഗ്യരാജ്, പ്രശസ്ത  കോമഡി താരം സുബി സുരേഷ് , കാസര്‍ഗോഡിന്റെ ഇശല്‍ ഗായകന്‍ ഇസ്മയീല്‍ തളങ്കര എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും ,കോമഡി ഷോയും നിറഞ്ഞ കവിഞ്ഞ ഓഡിറ്റോറിയം ശരിക്കും ആസ്വദിച്ചു.   ഭരതനാട്യം, പൂരക്കളി, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഫ്‌ളാഷ് മോബ് തുടങ്ങിയ  വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി.

No comments