JHL

JHL

ഉള്ളാളിൽ ബാബ്‌റി മസ്ജിദ് വിധിക്കെതിരെ ലഘുലേഖ വിതരണം ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

ഉള്ളാൾ (True News, Nov 17, 2019): ഉള്ളാളിൽ ബാബ്‌റി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിക്കെതിരെ ലഘുലേഖ വിതരണം ചെയ്ത എസ്ഡിപിഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.ഉള്ളാൾ കോടിയിലാണ് സംഭവം. ഇയാൾ ചുമരുകളിൽ പോസ്റ്റർ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്‌തെന്ന് ഉള്ളാൾ പോലീസ് പറഞ്ഞു. ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി അന്യായമാണെന്നാണ് ലഘുലേഖയിൽ പറയുന്നത്.  അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഉള്ളാൾ പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത് സംഘർഷാവസ്ഥയുണ്ടാക്കി. എന്നാൽ പോലീസ് സംയമനം പാലിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഇവർ പിരിഞ്ഞുപോയി. ഇതിനെ തുടർന്ന് ഉള്ളാളിൽ പോലീസ് ബന്തവസ്സ് ശക്തമാക്കി.ജില്ലാ പൊലീസിലെ മുതിർന്ന ഓഫീസർമാർ ഉള്ളാളിലെത്തി.  ആർ എ എഫിന്റെയും കർണാടക റിസർവ് പോലീസിന്റെയും സംഘത്തെ  ഇവിടെ വിന്യസിച്ചിട്ടുണ്ട്  

No comments