JHL

JHL

ലോറി സ്കൂട്ടറിലിടിച്ച് ബ്യുട്ടിപാർലർ ഉടമയായ സ്ത്രീക്ക് ദാരുണാന്ത്യം

മംഗളൂരു(True News, Nov 27, 2019):   ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീക്ക് രുണാന്ത്യം. പഞ്ചിമൊഗറുവിലെ പ്രിയ സുവർണ (42) ആണ് മരിച്ചത്. മംഗളൂരുവിൽ ദേശീയപാത 66 ൽ ബുധനാഴ്ച വൈകീട്ടോടെ കുണ്ടിക്കാനാ ബി എം എസ്‌ ഹോട്ടലിനു മുന്നിൽ വെച്ച് ഇവർ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി സ്കൂട്ടറിൽ  ഇടിക്കുകയും   നൂറുമീറ്ററോളം മുന്നിലോട്ടു തള്ളിനീക്കുകയും ചെയ്തു. ഇതിനിടെ സുവർണ്ണ റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. നിർത്താതെ പോയ ലോറിയെ പിന്നീട് പോലീസ് പിടികൂടി.
പഞ്ചിമൊഗറുവിൽ ബ്യൂട്ടി പാർലർ നടത്തുന്ന പ്രിയ സുവർണക്ക് ഭർത്താവും രണ്ടു മക്കളുമുണ്ട് .മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

No comments