JHL

JHL

കർണാടകയിൽ വിവാഹ ചടങ്ങിനിടെ കുത്തേറ്റ കോൺഗ്രസ്സ് എംഎൽഎ യും മുൻ മന്ത്രിയുമായ തൻവീർ സേട്ടിന്റെ നില അതീവ ഗുരുതരം;അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

മൈസൂരു (True News, Nov 18,2019): കോൺഗ്രസ് എം എൽ എ യും മുൻ കർണാടക മന്ത്രിയുമായ തൻവീർ സേട്ടിന് വിവാഹ ചടങ്ങിൽ പങ്കെടുക്കന്നതിനിടെ കുത്തേറ്റ് ഗുരുതര പരുക്ക്.മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.  ഫര്‍ഹാന്‍ പാഷ എന്നയാളാണ് എംഎല്‍എയെ കുത്തിയതെന്നു പൊലീസ് പറഞ്ഞു. നരസിംഹരാജ നിയോജകമണ്ഡലത്തിലെ   എംഎല്‍എയാണു തന്‍വീര്‍. ആക്രമണത്തിനു കാരണമെന്തെന്നു വ്യക്തമായിട്ടില്ല. 
ചടങ്ങുകൾ വീക്ഷിച്ച് ഇരിക്കുകയായിരുന്ന സെയ്തിനെ കത്തിയുമായി വന്ന പാഷ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പാഷയെ ആളുകള്‍ പിടികൂടി പൊലീസിനു കൈമാറി.‌ തൻവീറിന്റെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത നാല്പത്തിയെട്ടു മണിക്കൂർ നിർണായകമാണെന്നും ഡോക്റ്റർമാർ പറഞ്ഞു.

No comments