JHL

JHL

യുവതി തൂങ്ങി മരിച്ച നിലയിൽ ; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തേക്ക്

ബെള്ളൂർ (True News, Nov 16 , 2019) : യുവതി തൂങ്ങി മരിച്ചു. ബെള്ളൂർ നാട്ടക്കല്ലിലെ മറയാംകുന്നിലെ  ആദം  ജുനൈദിന്റെ ഭാര്യ റൈഹാനെ (25 ) യെയാണ് കിടപ്പു മുറിയിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.ഉളിയത്തടുക്കയിലെ അബ്ദുല്ലയുടെയും മിസ്സ്രിയയുടെയും മകളാണ് റൈഹാന. ഭർതൃഗൃഹത്തിൽ വെച്ചായിരുന്നു സംഭവം.ഇവരുടെ ഭർത്താവ് ജുനൈദ് ഗൾഫിലാണ്.ഒരു മാസം മുമ്പാണ് ഇയാൾ അവധിക്കു നാട്ടിൽ വന്നു ഗൾഫിലേക്ക് മടങ്ങിയത്. രാത്രി ഭർത്താവിനോട് ഫോണിൽ സംസാരിച്ചിരുന്നുവത്രെ. 

ഏക മകൾ റജുവാ. സഹോദരങ്ങൾ : സുഹറാബി , ആബിദ,ഫർഹാന. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ മൃതദേഹം പരിയാരത്ത് കൊണ്ടുപോയി വിദഗ്ധ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി

No comments