JHL

JHL

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടുപേർക്കു പരുക്ക്


മംഗളൂരു(True News,Nov25,2019): ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ചു രണ്ടുപേർക്കു പരുക്കേറ്റു. മംഗളൂരു   വാസ് ലയിനിലെ  വീട്ടിൽ  തിങ്കളാഴ്ച പുലർച്ചെയിരുന്നു സംഭവം.  പുലർച്ചെ അടുക്കളയിലെ സ്വിച്ച് ഓൺ ചെയ്തതോടെ ഗാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാരായ മഞ്ജുനാഥ് (25) രേഖ (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിത്തെറിയെ തുടർന്നു വീട്ടിന്റെ ജനവാതിലുകൾ കത്തി നശിച്ചു. അടുക്കളക്ക് സമീപം പുറത്തു പാർക് ചെയ്തിരുന്ന കാറിനും തീ പടർന്നു നാശനഷ്ടമുണ്ടായി. പാണ്ഡേശ്വർ ഫയർ സ്റ്റേഷനിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീയണച്ചു. ഗ്യാസ് സിലണ്ടറിലെ ചോർച്ചയാണ് അപകടത്തിന് വഴിവെച്ചതെന്നു ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

No comments