JHL

JHL

കാസറഗോഡ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് യാത്ര ദുസ്സഹം ; വ്യാപാരികൾ മനുഷ്യ മതിൽ തീർക്കുന്നു



കാസര്‍കോട്(True News 14 November 2019): നഗരത്തിന്റ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്ന കെ.പി.ആര്‍.റാവു റോസ് തകര്‍ന്നിട്ട് മാസങ്ങളോളമായി. കുണ്ടും കഴിയും നിറഞ്ഞ ഈ റോഡിലൂടെയുള്ള യാത്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ള സംഘടനകള്‍ നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ നേരിട്ടു കാണുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. അധികാരികളുടെ ഈ അനാസ്ഥക്കെതിരെ 20ന് രാവിലെ 11 മണി മുതല്‍ 11.30 വരെ എയര്‍ലൈന്‍സ് ജംഗ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റാഫീസ് വരെ വ്യാപാരികള്‍ വായ മൂടി കെട്ടി മനുഷ്യമതില്‍ തീര്‍ക്കാന്‍ എ.കെ.മൊയ്തീന്‍ കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
ബഷീര്‍ കല്ലംങ്കാടി, എ.എ. അസീസ്, മാഹിന്‍ കോളിക്കര, അഷ്‌റഫ് സുല്‍സന്‍, റൗഫ് പള്ളിക്കാല്‍, ശശിധരന്‍ ജി.എസ.്, ദിനേശ് കെ., ഹാരിസ് സി.കെ., മുനീര്‍ അടുക്കത്ത് ബയല്‍, ജലീല്‍ ടി.എം, ഉല്ലാസ് കുമാര്‍ സംസാരിച്ച.
നാഗേഷ് ഷെട്ടി സ്വാഗതവും നെയിം അങ്കോള നന്ദിയും പറഞ്ഞു

No comments