JHL

JHL

കഞ്ചാവുമായി ഉപ്പള സ്വദേശി പിടിയിൽ

കാസര്‍കോട്‌(True News 22 November 2019): 1.600 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ ഇബ്രാഹിമി(54)നെയാണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി പി ജനാര്‍ദ്ദനനും സംഘവും അറസ്റ്റു ചെയ്‌തത്‌. എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നര്‍ക്കോട്ടിക്‌ സെല്‍ ഇന്റലിജന്‍സ്‌ ഓഫീസര്‍ വി പി പ്രസന്ന കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌. കഞ്ചാവ്‌ പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ തുണി സഞ്ചിയിലാക്കി കൊണ്ടുപോവുകയായിരുന്നുവെന്നു എക്‌സൈസ്‌ സംഘം പറഞ്ഞു. ഇബ്രാഹിമിനെ 2015ല്‍ രണ്ടു കിലോ കഞ്ചാവുമായി എക്‌സൈസ്‌ അറസ്റ്റു ചെയ്‌തിരുന്നു. പ്രസ്‌തുത കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ്‌ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായത്‌. 50 ഗ്രാം കഞ്ചാവ്‌ പിടികൂടിയ കേസില്‍ ഇയാളെ നേരത്തെ അറസ്റ്റു ചെയ്‌തു പിഴ ചുമത്തി വിട്ടിരുന്നതായും അധികൃതര്‍ പറഞ്ഞു. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍മാരായ വി വി സന്തോഷ്‌, എ വി രാജീവന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ എം എം പ്രസാദ്‌, സരിത്‌ എന്നിവരും ഉണ്ടായിരുന്നു.



No comments