JHL

JHL

മഹാരാഷ്ട്ര : നാണംകെട്ട് ബിജെപി ; ഫട്നാവിസും അജിത് പവാറും രാജിവെച്ചു



മുംബൈ (True News,Nov26, 2019): വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചു. ഭൂരിപക്ഷമില്ലെന്ന ബോധ്യത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപി നേതാവായ അജിത് പവാര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്‌നവിസും രാജിവെച്ചത്,വൈകിട്ട് മാധ്യമങ്ങളെ കണ്ട ഫഡ്‌നവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഫഡ്‌നവിസ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഉച്ചയോടെ ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെച്ചിരുന്നു. മഹാരാഷ്ട്രയിലെ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു 
നാളെത്തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതാണ് അധികാരം പിടിക്കാനുള്ള ബിജെപി നീക്കങ്ങളുടെ കരുത്ത് ചോര്‍ത്തിയത്. ഇതോടെയാണ് സഭയില്‍ പരാജയപ്പെടുന്നതിനേക്കാള്‍ രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്ന തീരുമാനം ബിജെപി കൈക്കൊണ്ടത് 
അപ്രതീക്ഷിതമായി അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി രാജ്യത്തെ ഞെട്ടിക്കാന്‍ ബിജെപി ധൈര്യപ്പെട്ടത് ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലുമെത്തിയ നാരായണ്‍ റാണെ അടക്കമുള്ള നേതാക്കളുടെ അവകാശവാദങ്ങളായിരുന്നു വെന്നാണ് വിവരങ്ങള്‍. ഇതില്‍ വിശ്വസിച്ചാണ് അജിത് പവാറുമായുള്ള ബിജെപി ബന്ധത്തിന്   ഇറങ്ങിത്തിരിച്ചത്. അജിത് പവാറിന്റെ സ്വാധീനത്തിലുള്ള 35 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ബിജെപി കണക്കുകൂട്ടിയിരുന്നത്. 

No comments