JHL

JHL

ജില്ലാ സ്കൂൾ കലോത്സവം: ദുർഗ ഹയർ സെക്കന്ററി ഒന്നാം സ്ഥാനത്ത്; കാസറഗോഡ് സബ് ജില്ലാ ഓവറോൾ ചാമ്പ്യന്മാർ

ഇരിയണ്ണി(True News,, Nov18,2019): റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചപ്പോൾ മൂന്ന് പോയിന്റിന്റെ വ്യത്യാസത്തിൽ കാസർകോട് ഉപജില്ല ഒന്നാമതെത്തി. യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 1233 പോയിന്റ് നേടിയാണ് കാസർകോട് ഒന്നാമതെത്തിയത്. തൊട്ടുപിറകിലുള്ള ഹൊസ്ദുർഗ് ഉപജില്ല 1230 പോയിന്റ് നേടി. 1110 പോയിന്റ് നേടിയ ചെറുവത്തൂരാണ് മൂന്നാംസ്ഥാനം നേടിയത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഹൊസ്ദുർഗ് ചാമ്പ്യൻമാരായപ്പോൾ യു.പി.യിലാണ് കാസർകോട് മുന്നേറിയത്. യു.പി. വിഭാഗത്തിൽ കാര്യമായ പോയിന്റ് നേടാൻ സാധിക്കാതിരുന്നതാണ് ഹൊസ്ദുർഗിന് ഒന്നാംസ്ഥാനം നഷ്ടപ്പെടാൻ കാരണം. 166 പോയിന്റ് നേടിയാണ്‌ കാസർകോട് യു.പി.യിൽ ചാമ്പ്യനായത്. 149 പോയിന്റ് നേടി ചെറുവത്തൂരാണ് രണ്ട്, 144 പോയിന്റുമായി ബേക്കൽ മൂന്ന് സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം 388 പോയിന്റ്, ഹയർസെക്കൻഡറിയിൽ 407 പോയിന്റുകൾ നേടിയാണ് ഹൊസ്ദുർഗ് ഒന്നാമതെത്തിയത്. ഹൈസ്കൂളിൽ 355 പോയിന്റ് നേടിയ കാസർകോട്, 317 പോയിന്റ് നേടിയ ബേക്കൽ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ഹയർസെക്കൻഡറിയിൽ 400 പോയിന്റ് നേടിയ കാസർകോടും 356 പോയിന്റുമായി ചെറുവത്തൂർ എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി. 
ദുർഗയുടെ ആധിപത്യം സ്കൂൾ അടിസ്ഥാനത്തിലുള്ള പോയിന്റ് നിലയിൽ പതിവുപോലെ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാംസ്ഥാനത്തെത്തി. ഹയർസെക്കൻഡറിയിൽ 158 പോയിന്റ്, ഹൈസ്കൂൾ-119 പോയിന്റ് നേടിയാണ് ദുർഗാ സ്കൂൾ ഒന്നാമതെത്തിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 123  പോയിന്റുമായി ജി.എച്ച്.എസ്.എസ്. പിലിക്കോട് രണ്ടും ജി.എച്ച്.എസ്.എസ്. ചായ്യോത്ത് 121 പോയിന്റുമായി മൂന്നാമതുമെത്തി. ഹൈസ്കൂൾ വിഭാഗം സി.എച്ച്.എസ്.എസ്. ചട്ടഞ്ചാൽ-106, ജി.എച്ച്.എസ്.എസ്. ചായ്യോത്ത്-89 എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. യു.പി. വിഭാഗത്തിൽ 3636 പോയിന്റ് നേടി എ.യു.പി.എസ്. ഉദിനൂർ സെൻട്രൽ ഒന്നാമതെത്തിയപ്പോൾ മൂന്ന് വീതം പോയിന്റ് വ്യത്യാസത്തിൽ ജി.എച്ച്.എസ്.എസ്. ചായ്യോത്ത് (33), മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ജി.യു.പി. സ്കൂൾ (30) രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 

No comments