JHL

JHL

"മധുരമീ ജീവിതം" ലോക പ്രമേഹ ദിനാചരണം നടത്തി

മൊഗ്രാൽ (True News 16 November 2019): കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം,പേരാൽ കുടുംബക്ഷേമ കേന്ദ്രം,ഗവ.യൂനാനി ഡിസ്‌പെൻസറി,ജി.വി.എച് എസ് മൊഗ്രാൽ,വി.എച്.എസ് ഇ എൻ എസ് എസ് യൂണിറ്റ്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ "മധുരമീജീവിതം "എന്ന സന്ദേശമുയർത്തി സന്ദേശ റാലിയും കൂട്ട നടത്തവും  കുമ്പള ഗ്രാമപഞ്ചായത്ത്  പതാക  ആയിഷ മുഹമ്മദ്‌കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്തു മെമ്പർ ഖൈറുന്നിസ അബ്ദുൽഖാദർ പ കൈമാറി .തുടർന്ന് യൂനാനി ആശുപത്രിയിൽ രക്താതി മർദ്ദവും,ബോഡി മാസ്സ് ഇൻഡക്സും പ്രമേഹ രക്തപരിശോധയും 165 പേര് പരിശോധനക്ക് വിധേയരായി.12 പേർ രക്താതിതമർദമുള്ളവരും 9 പേർ പ്രമേഹ സാധ്യതയ്ഉം കണ്ടെത്തി.  മെഡിക്കൽ ഓഫീസർ ഡോ ദിവകാര റൈ ആരോഗ്യ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ മനോജ്   ഡോ. ഷകീറലി രാജേഷ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി.എന്നിവർ സംസാരിച്ചു.ജോഗേഷ്,ഹരീഷ്,സബീന,ശാരദആദർശ്,വിവേക് എന്നിവർ നേതൃത്വം നൽകി.

No comments