JHL

JHL

ക്രഷർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

കാഞ്ഞങ്ങാട്(True News 26 November 2019): ക്രഷറിലെ പൊടി വൃത്തിയാക്കുന്നതിനിടെ കാല്‍ കുടുങ്ങി അമ്പലത്തറയില്‍ യുവാവ് മരിച്ചു. മുട്ടിച്ചിറയിലെ സാബിറാ(31)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ക്രഷര്‍ ഓഫാക്കിയ ശേഷം ഫണലിനുള്ളില്‍ കുടുങ്ങിയ പൊടി വൃത്തിയാക്കാനാണ് സാബിര്‍ ഇറങ്ങിയത്. ഇതിനിടയില്‍ ദേഹത്തേക്ക് മുകളില്‍ നിന്നും വീണ  പൊടിയില്‍ താഴ്ന്നുപോയി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
 ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

No comments