കാസര്‍കോട് നഗരത്തില്‍ റബ്ബർ സീൽ നിർമ്മാണക്കടയിൽ തീപ്പിടുത്തം
കാസർകോട്(True News 23 November 2019) :കാസര്‍കോട് നഗരത്തില്‍ റബ്ബർ സീൽ നിർമ്മാണക്കടയിൽ   തീപ്പിടുത്തം  . എം.ജി റോഡിൽ സഫ കോംപ്ലെക്സിലെ ഒന്നാം നിലയിലുള്ള  ക്യു മാർക്ക് ഐഡി കാർഡ് കടയിലാണ്  തീപിടിത്തമുണ്ടായത് . കട പൂർണമായും കത്തി നശിച്ചു .ശനിയാഴ്ച രാവിലെയോടെയാണ് സംഭവം .ഷോര്ട്ട് സെർക്യൂട്ട് മൂലമാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ട്.കമ്പ്യൂട്ടറും പ്രിൻറർ മറ്റു ഉപകരണങ്ങളും കത്തി നശിച്ചു.  അഗ്നിശമന വിഭാഗം സ്ഥലത്തെത്തി തീ അണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. 


Post a Comment