JHL

JHL

ഉപ്പളയില്‍ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം തുടരുന്നു



ഉപ്പള(True News 28 November 2019): ഉപ്പളയില്‍ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം . ബേക്കൂരില്‍ വീട് മാറി അക്രമമുണ്ടായി. ബൈക്കിലും കാറിലുമെത്തിയ സംഘം വീടും കാറും ബൈക്കും സ്‌കൂട്ടറും തകര്‍ത്തു. ബേക്കൂര്‍ മില്ലിന് സമീപത്തെ ഒരു വീടിന് നേരെയാണ് ബുധനാഴ്ച പുലര്‍ച്ചെ അക്രമമുണ്ടായത്. കാറിലും ബൈക്കിലുമെത്തിയ ആറംഗ സംഘമാണ് വീടിന്റെ ഗ്ലാസും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ത്തത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വടിവാള്‍ വീശി കൊലവിളി നടത്തിയാണത്രെ സംഘം മടങ്ങിയത്. അതേ സമയം പ്രശ്‌നം പിന്നീട്നാൽപതിനായിരം  നല്‍കി ഒതുക്കിത്തീര്‍ത്തതായി പറയുന്നു. ഉപ്പളയിലും പരിസരത്തും ഗുണ്ടാ സംഘങ്ങളുടെ അക്രമം ഏറി വരികയാണ്.


No comments