JHL

JHL

വീണ് കിട്ടിയ മൊബൈൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു;കുമ്പള ജി.എസ്. ബി. എസ് കുട്ടികളെ പോലീസ് സ്‌കൂളിത്തി അഭിനന്ദിച്ചു



കുമ്പള(True News 14 November 2019): റോഡരുകില്‍ വീണു കിട്ടിയ മൊബൈല്‍ ഫോണ്‍ പൊലീസ്‌ സ്റ്റേഷനില്‍ ഏല്‍പ്പിച്ച കുമ്പള ജി എസ്‌ ബി എസ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ജനമൈത്രി പൊലീസ്‌ ഓഫീസര്‍ പ്രകാശൻറെ നേതൃത്വത്തിൽ സ്‌കൂള്‍ അസംബ്ലിയിലെത്തി അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളായ തൽഹത്ത് , സീതി, സാബിത്ത്, മുനവ്വിർ,  മുജ്ജത, മിഹ്‌റാന്‍ എന്നീ വിദ്യാര്‍ത്ഥികളാണ്‌ കളഞ്ഞു കിട്ടിയ ഫോണ്‍ സ്റ്റേഷനിലെത്തിച്ചത്‌. കുട്ടികളുടെ സത്യസന്ധതയെ അധ്യാപകരും സഹപാഠികളും പ്രകീര്‍ത്തിച്ചു.


No comments