JHL

JHL

സംസ്ഥാന സ്കൂൾ കായികമേള., അധ്യാപകരുടെ ലോങ്‌ജമ്പിൽ ജുബൈറിന് സ്വർണ്ണം

കാസറഗോഡ്(True News 20November 2019): അറുപത്തിമൂന്നാമത്   സംസ്ഥാന  സ്കൂൾ  കായികമേളയിൽ  അധ്യാപകരുടെ ലോങ്‌ജമ്പിൽ  അഹമിദ്  ജുബൈർ  എം. കെ. യ്ക്ക്  സ്വർണ്ണം.  കണ്ണൂരിലെ  മങ്ങാട്ടുപറമ്പ്   ക്യാമ്പസ്സിൽ    വെച്ച് നടന്ന മത്സരത്തിലാണ്  ജുബൈർ ഒന്നാം  സ്ഥാനം  നേടിയത്. നാല്പത്  വയസ്സിന്  താഴെയുള്ള  അധ്യാപകരുടെ  വിഭാഗത്തിലാണ്  ജുബൈർ  മത്സരിച്ചത്.  കുമ്പള മാവിനക്കട്ട  സ്വദേശിയും  ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂൾ  മൊഗ്രാൽ പുത്തൂരിലെ  കായികാദ്ധ്യാപകനുമാണ് ജുബൈർ .

No comments