JHL

JHL

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു.


കുമ്പള(True News, Nov 27, 2019): ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആരിക്കാടി കുന്നിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ശരീഫ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടി മുനീറ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ ഭാര്യവീട്ടിൽ ചെന്ന് മടങ്ങുമ്പോഴാണ് അപകടം. റോഡിൽ തലയിടിച്ച് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ശരീഫിനെ ഉടൻ മംഗളുരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഗൾഫിലായിരുന്ന യുവാവ് ഒരു മാസം മുമ്പാണ് അവധിയിൽ നാട്ടിലെത്തിയത്.
മാതാവ്: സൈനബ. ഭാര്യ: താഹിറ. മക്കൾ: ഷാനി, അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് ഹാദി. സഹോദരങ്ങൾ: ബഷീർ, ഇർഷാദ്, ജലീൽ




No comments